തിരുവനന്തപുരം കോർപറേഷനിൽ സിപിഎം- ബിജെപി നവോത്ഥാന ആർഷ കോമഡി ഷോ. യോഗം ചേരലാണത്രെ. ചെമ്പഴന്തി ഉദയൻ എന്ന സനാതനി സ്ത്രീകൾക്ക് നേരേയും പരാക്രമം നടത്തി.

തിരുവനന്തപുരം കോർപറേഷനിൽ സിപിഎം- ബിജെപി നവോത്ഥാന ആർഷ കോമഡി ഷോ. യോഗം ചേരലാണത്രെ. ചെമ്പഴന്തി ഉദയൻ എന്ന സനാതനി സ്ത്രീകൾക്ക് നേരേയും പരാക്രമം നടത്തി.
Jun 29, 2026 05:56 PM | By PointViews Editor

    കോൺഗ്രസ്സിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നിടത്തെല്ലാം ഭരണത്തിൻ്റെ അധോഗതി എത്രത്തോളം കോമഡിയാണെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ ഭരണ സമിതി യോഗം. കാലും കയ്യും തലയും ഒക്കെ വച്ച് കെട്ടി എത്തിയ സി പി എം - ബി ജെ പി സഹോദര പാർട്ടികളുടെ സനാതന - കമ്യൂണിസ്റ്റ് രഷ്ടീയ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസിനെ ഇല്ലായ്മ ചെയ്ത് വലിയ വികസനം കൊണ്ടുവരാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും ശരിയായ നിലവാരം ദൃശ്യമാകുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതിയുടെ ഇപ്പോൾ നടക്കുന്ന യോഗം. കാലും വച്ച് കെട്ടി ബിജെപിക്കാരനായ മേയർ, തലയിൽ പഞ്ഞിക്കെട്ടുമായി സിപിഎം അംഗങ്ങൾ, വച്ച് കെട്ടുമായി വരുന്നവരെ വീൽചെയറിലാക്കി ഉന്തിക്കൊണ്ട് വേറേ കുറേ പേർ, തോളത്ത് സഞ്ചി പോലെ തൂക്കിയിട്ട് ചുമന്നുകൊണ്ടു വരുന്നു വേറേ കുറേ അംഗങ്ങളെ. എല്ലാം വികസനത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിൻ്റെ ഭാഗമാണത്രെ! യഥാർത്ഥത്തിൽ കോർപ്പറേഷൻ അംഗമായി വിരാചിച്ച സനാതന ധർമിയായ ഒരു ബിജെപി ഗുണ്ടയെ പൊലീസ് രായ്ക്ക് രാമനം പൊക്കിയതിനെ തുടർന്നാണ് സനാതന പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുള്ള ഗുസ്തി. ഗുണ്ടായിസവുമായി നടന്നവനെയൊക്കെ കോർപറേഷൻ അംഗമാക്കാൻ നടക്കുന്ന ബിജെപിയുടെ നിലവാരം എത്ര ദയനീയമാണ് എന്ന് നോക്കണേ. അതും പോട്ടെ, ഗുരുതരമായ ക്രിമിനൽ കേസിനെ തുടർന്ന് മുങ്ങിയ ഗുണ്ടയെ, രാത്രി ഭാര്യയുടെ അടുത്ത് ചിക്കൻ പോക്സ് പകർത്താൻ വന്നപ്പഴാണ് പൊലീസ് പൊക്കിയത്, അതിൻ്റെ പേര് പറഞ്ഞ് ഗുണ്ടയുടെ ഭാര്യയും പാർട്ടിയും ഉണ്ടാക്കാൻ നോക്കിയ പുകില് വേറേ. ഒറ്റ അക്രമി പോലുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ടി.പി.ചന്ദ്രശേഖരനെ വരെ 51 വെട്ട് വെട്ടി കൊന്ന വിപ്ളവ പാർട്ടിക്ക് സനാതനവാദിയായ ഗുണ്ടാ അംഗത്തെ പുറത്താക്കണമെന്ന് നിർബന്ധം. സമരമായി. അതിൻ്റെ ബാക്കിയായി കോർപ്പറേഷൻ ഓഫിസിൽ ഇരുവിഭാഗവും നടത്തിയ അത്തള പിത്തള തവളാച്ചി കളിയുടെ ഒടുവിലാണ് അംഗവൈകല്യ ബാധിതരായ കോർപറേഷൻ അംഗങ്ങൾ ഭരണ സമിതി യോഗത്തിനെത്തിയത്. ഇവിടെ വന്നപ്പോൾ സനാതന ഗുണ്ടൻ ഈ യന് സാക്ഷാൽ ശബരീനാഥനെ തല്ലണം. ആഹാ... സനാതനധർമിയാ കാവി കൗൺസിലർ സ്വതസിദ്ധ സംസ്കാര പ്രകാരം വനിതാ കൗൺസിലർമാരെ കൈകാര്യംചെയ്യാനും ശ്രമിക്കുന്നുണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.എന്തായാലും ഒരേ സ്വഭാവമുള്ള രണ്ടു കൂട്ടരും കൂടി കോൺഗ്രസിനെ തോൽപ്പിക്കാൻ നടന്ന് കഷ്ടപ്പെട്ട് ഭരണത്തിലേറി നാടിന് നാണക്കേട് സൃഷ്ടിക്കുന്ന തിരക്കിലാണിപ്പോൾ. എന്നിട്ടും സനാതന സൂക്കേടുമായി നടക്കുന്ന കൗൺസിലർമാരെ തിരുവനന്തപുരത്തെ സ്ത്രീകൾ സൂക്ഷിക്കുക.

CPM-BJP revival comedy show in Thiruvananthapuram Corporation. It is called Yogam Chera. A Sanatani named Chempazhanthi Udayan committed atrocities against women.

Related Stories
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

Jul 20, 2026 01:44 PM

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ...

Read More >>
പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

Jul 20, 2026 11:20 AM

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ...

Read More >>
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
Top Stories